kpsukumaran

kpsukumaran

2p

2 comments posted · 1 followers · following 0

15 years ago @ http://islahithoughts.... - ബ്ലോഗിങ... · 2 replies · +1 points

സ്വന്തം സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ട് തന്നെ ഈ മൂല്യസംരക്ഷണത്തിനായും അല്പം സമയം ചിലവാക്കാമല്ലൊ. എല്ലാവര്‍ക്കും യോജിക്കാന്‍ പറ്റുന്ന പ്രസ്ഥാനമായിരിക്കും മൂല്യസംരക്ഷണ വേദി. മൂല്യങ്ങള്‍ മുഴുവനും നഷ്ടപ്പെട്ടാല്‍ പിന്നെ ഇക്കാണുന്ന സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം എവിടെയാണുണ്ടാവുക. എന്തെങ്കിലും ചെയ്തേ പറ്റൂ ... അല്ലേ?
My recent post ബ്ലോഗര്‍ ടിപ്സ്

15 years ago @ http://islahithoughts.... - ബ്ലോഗിങ... · 0 replies · +1 points

പ്രിയ നൌഷാദ് ,

പ്രസക്തമായ ചിന്ത തന്നെ. ബ്ലോഗ് ഒരിക്കലും വിരസമല്ല. ഒരുപാട് സാധ്യതകള്‍ ഉണ്ട് താനും. സമയമില്ല എന്നത് ഒഴിവ്കഴിവാണ്. മനസ്സുണ്ടെങ്കില്‍ സമയം ധാരാളമായി ഉണ്ടാവും. യുവതലമുറയ്ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നില്ല. നമ്മള്‍ തര്‍ക്കിച്ച് സമയവും ഊര്‍ജ്ജവും പാഴാക്കുന്നു. അഭിപ്രായവ്യത്യാസങ്ങളെ ജീവിതത്തിന്റെ സൌന്ദര്യമായി കാണാന്‍ ശീലിക്കണം. വിയോജിപ്പ് നിലനില്‍ക്കെ തന്നെ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി മൂല്യസംരക്ഷണത്തിന് വിശാല ഐക്യവേദി കെട്ടിപ്പടുത്ത് ഒരുമിച്ച് എന്തെങ്കിലും ചെയ്യാന്‍ നമുക്ക് സാധിക്കണം. ഇന്നത്തെ സാമൂഹ്യാവസ്ഥ പേടിപ്പെടുത്തുന്നതാണ്. കണ്ണൂരില്‍ ഒരു മൂല്യസംരക്ഷണ വേദി രൂപീകരിക്കണം എന്ന് എനിക്ക് തോന്നുന്നുണ്ട്. നമ്മളാരും ശത്രുക്കള്‍ അല്ലല്ലൊ.
My recent post ബ്ലോഗര്‍ ടിപ്സ്